പെണ്‍കുട്ടിയുടെ മരണം: ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍ - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 4, 2014

പെണ്‍കുട്ടിയുടെ മരണം: ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍

മംഗലാപുരം: കഴിഞ്ഞദിവസം ഉര്‍വ സ്റ്റോറിനു സമീപം ബൈക്കില്‍നിന്ന് തെറിച്ച് സിമന്റ് കലര്‍ത്തുന്ന വാഹനത്തിനു ചുവട്ടിലേക്ക് വീണ് പെണ്‍കുട്ടി മരിച്ച കേസില്‍ ബൈക്കോടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ സുഹൃത്ത് മംഗലാപുരം സ്വദേശി ആകാശ് ഷെട്ടി (19) ആണ് അറസ്റ്റിലായത്. ഇയാള്‍ പതിനഞ്ചാം വയസ്സില്‍ കാറോടിച്ച് രണ്ടുപേരെ ഇടിച്ചുകൊന്ന കേസിലെ പ്രതികൂടിയാണ്.
എം.സി.സി. ബാങ്ക് വൈസ് പ്രസിഡന്റ് ആല്‍വിന്‍ പത്രയുടെ മകള്‍ അന്ദേര പത്ര(17)യാണ് കഴിഞ്ഞ ദിവസം ബൈക്കില്‍നിന്ന് വീണ് മരിച്ചത്. ആകാശിന്റെ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു അന്ദേര. പെട്ടെന്ന് ആകാശ് ബ്രേക്കിട്ടതോടെ റോഡിലേക്ക് തെറിച്ചുവീണ അേന്ദര പിന്നില്‍ വന്ന സിമന്റ് കലര്‍ത്തുന്ന ലോറിക്കടിയില്‍പ്പെട്ടു.
ആകാശ് ഉടനെ പെണ്‍കുട്ടിയെ ആസ്​പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മുങ്ങി. അപകടകരമായ വിധത്തില്‍ ബൈക്കോടിച്ചതാണ് മരണകാരണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് ആകാശിനെ അറസ്റ്റ് ചെയ്തത്.

Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages