കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനകേസില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതിമാസ ചെലവിനു പണം നല്‍കാന്‍ കോടതി ഉത്തരവിട്ടു. പയ്യന്നൂര്‍ വെള്ളൂര്‍ തെക്കെപുരയില്‍ വീട്ടില്‍ എ.ഷറഫുദ്ദീനെതിരെ(45) ഭാര്യ ഇ.നസീമ നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്. പ്രതിമാസം 8000 രൂപ നല്‍കണം. ഗാര്‍ഹിക പീഡന നിരോധനം, സ്ത്രീ സംരക്ഷണ നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയുടേതാണു വിധി.
1989ല്‍, 30 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും വാങ്ങി നസീമയെ വിവാഹം കഴിച്ച ഷറഫുദ്ദീന്‍ പണവും സ്വര്‍ണവും തീര്‍ന്ന ശേഷം പീഡിപ്പിച്ചെന്നാണു പരാതി. ഇവരുടെ രണ്ടുമക്കളില്‍ മൂത്തയാള്‍ വിവാഹിതനായെങ്കിലും രണ്ടാമത്തെ മകന്‍ ഇപ്പോഴും നസീമയുടെ സംരക്ഷണയിലാണ്.
മകന്റെ ചെലവിലേക്ക് 3000 രൂപയും നസീമയ്ക്ക് 5000 രൂപയും വീതമാണ് പ്രതിമാസം നല്‍കേണ്ടത്. കേസിന്റെ അവസാന വിചാരണ ഘട്ടങ്ങളിലൊന്നും പ്രതി ഹാജരായിരുന്നില്ല. വെള്ളിക്കോത്തു വീണച്ചേരിയില്‍ നസീമ താമസിക്കുന്ന വീട്ടില്‍ ഷറഫുദ്ദീന്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment