കോഴിക്കോട്: ദേശീയ തലത്തില്‍ മതേതര ചേരി ശക്തിപ്പെടുത്താന്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ്. വര്‍ഗ്ഗീയതക്കെതിരെ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യമാണുള്ളത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സര്‍ക്കാറിന്റെ മദ്യനയം രൂപപ്പെടുത്തുന്നതില്‍ ലീഗ് നിര്‍ണ്ണായക പങ്ക് വഹിച്ചതായും സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് കേരളത്തെ പാകപ്പെടുത്തിയെടുക്കുന്നതില്‍ ചില രാഷ്ട്രീയ സാമുദായിക ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായി ലീഗ് കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. ഇതിന് ചില മാധ്യമങ്ങളും കൂട്ട്‌നില്‍ക്കുന്നു.
ദേശീയ തലത്തില്‍ വര്‍ഗ്ഗീയതക്കെതിരെ ഒന്നിച്ച് നില്‍ക്കണം. ഇതിന് സി.പി.ഐ.എമ്മുമായി സഹകരിക്കാനും ലീഗ് തയ്യാറാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മധ്യകേരളത്തിന് വടക്കേട്ടുള്ളവരുടെ വിദ്യഭ്യാസ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ സാമുദായിക പശ്ചാതലത്തില്‍ കാണുന്നത് നിര്‍ഭാഗ്യകരമാണ്.
സര്‍ക്കാറിന്റെ പുതിയ മദ്യനയം രൂപപ്പെടുത്തുന്നതില്‍ ലീഗ് നിര്‍ണ്ണായക പങ്ക് വഹിച്ചതായും യോഗം വിലയിരുത്തി. പ്ലസ്ടു അധികബാച്ച് അനുവദിച്ചതും പുതിയ മദ്യനയവും പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന പാര്‍ട്ടി നയത്തിന്റെ മുന്നോടിയായുള്ള മദ്യനയം പാര്‍ട്ടി നിലപാടിനുള്ള അംഗീകാരമാണ്. ഇരു വിഷയത്തിലും നിലപാട് സ്വീകരിച്ച് മന്ത്രിമാരെ യോഗം അഭിനന്ദിച്ചു.

No comments:
Post a Comment