കാസര്‍കോട്ടെ യുവതി ഹൈക്കോടതിയില്‍ ഹാജരായത് ജീവനൊടുക്കാന്‍ അമിത മരുന്ന് കഴിച്ച ശേഷം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 5, 2014

കാസര്‍കോട്ടെ യുവതി ഹൈക്കോടതിയില്‍ ഹാജരായത് ജീവനൊടുക്കാന്‍ അമിത മരുന്ന് കഴിച്ച ശേഷം

കൊച്ചി: ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജീവനൊടുക്കാന്‍ അമിത മരുന്ന് അകത്താക്കിയതായി കാസര്‍കോട് സ്വദേശിനിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഇതിനെത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം യുവതിയെ ജനറല്‍ ആശുപത്രിയിലാക്കി. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് സഹിതം യുവതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കണം. യുവതിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വേണ്ട സഹായം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പനിയ്ക്കുള്ള പാരസെറ്റാമോള്‍ ഗുളികളാണ് 10 എണ്ണം ഒന്നിച്ചു കഴിച്ചതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിയായ ഇരുപത്തഞ്ചുകാരിയെ സ്‌പെഷല്‍ മാര്യേജ് നിയമപ്രകാരം വിവാഹം കഴിച്ചതാണെന്നും മാതാപിതാക്കളുടെ അന്യായതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നെടുമ്പാശേരിയില്‍ താമസിക്കുന്ന എം. ഹസീന്‍ മുഹമ്മദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്.

ഹര്‍ജിക്കാരനോ മാതാപിതാക്കളോ യുവതിയുമായി ആശയവിനിമയത്തിനു ശ്രമിക്കരുതെന്നു ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അച്ഛനാണ് യുവതിയെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, താന്‍ വിഷം അകത്താക്കിയിട്ടുണ്ടെന്നു യുവതി കോടതിയില്‍ പറഞ്ഞു. കോടതി ചോദിച്ചപ്പോള്‍ പത്തിലേറെ ഗുളികകള്‍ കഴിച്ചതായി വെളിപ്പെടുത്തി.

തുടര്‍ന്നു ഹൈക്കോടതി ഡിസ്‌പെന്‍സറിയില്‍ നിന്നു ഡോക്ടറെ വരുത്തി. ഡോക്ടര്‍ ശുപാര്‍ശ ചെയ്ത പ്രകാരം കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഡോക്ടറുടെയും വനിതാ പൊലീസിന്റെയും അകമ്പടിയിലാണു യുവതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages