ചെറുമകളെ ശല്യം ചെയ്തതു ചോദ്യം ചെയ്തയാളെ സായുധ സംഘം വീടുകയറി അടിച്ചുകൊന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 5, 2014

ചെറുമകളെ ശല്യം ചെയ്തതു ചോദ്യം ചെയ്തയാളെ സായുധ സംഘം വീടുകയറി അടിച്ചുകൊന്നു

ചിറയിന്‍കീഴ്: ട്യൂഷനു പോയ ചെറുമകളെ വഴിയില്‍ തടഞ്ഞു ശല്യംചെയ്ത യുവാക്കളെ ചോദ്യംചെയ്ത ഗൃഹനാഥനെ നാലംഗ സംഘം വീട്ടിലെത്തി മര്‍ദിച്ചുകൊന്നു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് ജംക്ഷനു സമീപം പള്ളിക്കാട് പാറവിള പള്ളിവിള വീട്ടില്‍ ഭദ്രന്‍ (64) ആണു സായുധസംഘത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. അയല്‍വാസികളായ അഭിലാഷ്, കിട്ടു, നഹാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന വിനോദിനായി അന്വേഷണം ഊര്‍ജിതപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണു സംഭവം. ഭദ്രന്റെ ചെറുമകളെ അയല്‍വാസികളായ യുവാക്കള്‍ വഴിയില്‍ തടയുകയും കമന്റടിക്കുകയും ചെയ്തു. ഇനി ഇത് ആവര്‍ത്തിക്കരുതെന്നു സംഘത്തിലുണ്ടായിരുന്ന അയല്‍വാസിയായ യുവാവിനു ഭദ്രന്‍ താക്കീത് നല്‍കി. വൈകിട്ട് ഏഴു മണിയോടെ നാലംഗസംഘം ഭദ്രന്റെ വീട്ടിലെത്തി. മകളും ഭാര്യയുമായി സംസാരിച്ചുനില്‍ക്കുകയായിരുന്ന ഭദ്രനെ റോഡിലേക്കു വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.

അടിയേറ്റു റോഡില്‍ വീണ ഭദ്രനെ അക്രമിസംഘം വലിച്ചിഴച്ചു വീടിനു മുന്‍വശം കൊണ്ടിട്ടശേഷം ഓടിപ്പോകുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ രക്തത്തില്‍ കുളിച്ചു ബോധരഹിതനായിക്കിടന്ന ഭദ്രനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികളുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നതായും നാലംഗസംഘത്തെ കണ്ടാലറിയാമെന്നും വീട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഹൃദ്രോഗത്തിനു ചികില്‍സയിലായിരുന്ന ഭദ്രന്‍ കഴക്കൂട്ടത്തു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. സംസ്‌കാരം നടത്തി. ജയശ്രീയാണ് ഭാര്യ. മക്കള്‍: ജ്യോതി, ജോളി. മരുമക്കള്‍: സുഭാഷ്, പരേതനായ സനല്‍കുമാര്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages