മംഗലാപുരം:അധോലോക നേതാവ് റഷീദ് മലബാറി ജാമ്യത്തിലിറങ്ങി മുങ്ങിയതായി സൂചന. അന്യായമായി ആയുധങ്ങള്‍ കൈവശം വച്ചതുള്‍പ്പെടെ നിരവധി കൊലപാതക ക്രമിനല്‍ കേസുകളില്‍ പ്രതിയായ റഷീദ് മലബാറി ജൂലൈ 21 ന് ജാമ്യത്തില്‍ ഇറങ്ങി രാജ്യവിട്ടുവെന്നാണ് പറയുന്നത്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് റഷീദ് മലബാറി.
അന്യായമായി ആയുധം കൈവശം വച്ചതിന് കാസര്‍കോട് ചട്ടഞ്ചാലില്‍ നിന്നാണ് നാലുവര്‍ഷം മുമ്പ് റഷീദ് മലബാറിയെയും രണ്ടു കൂട്ടാളികളെയും കര്‍ണാടക പൊലീസ് പിടികൂടിയത്. ബാഗൂര്‍ സിറ്റി കോടതി കര്‍ശന വ്യവസ്ഥകളോടെ റഷീദ് മലബാറിക്ക് ജൂലൈ 21 ന് ജാമ്യം അനുവദിച്ചു. ആയുധം കൈവശം വച്ചകേസില്‍ മംഗലാപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ്ക്ളാസ് കോടതി നേരത്തെ ഇദേഹത്തിനു ജാമ്യം അനുവദിച്ചിരുന്നു. ബാഗൂരില്‍ കൊലപാതക, സ്ഫോടകവസ്തു കേസ് നിലവിലുള്ളതിനാല്‍ റഷീദ് മലബാറിയെ ബാംഗൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചിരുന്നു.
ഇതിനിടെയാണ് ജുലൈ 21ന് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. അധോലോക നേതാവായ റഷീദ് മലബാറിയുടെ നീക്കങ്ങള്‍ നീരിക്ഷിക്കുന്നതില്‍ കര്‍ണാടക പൊലീസ് വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍. ഇയാള്‍ മുങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞാണ് പൊലീസ് തന്നെ അറിയുന്നത്. കണ്ടെത്താനായി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും കിട്ടാതെ കുഴങ്ങുകയാണ് പൊലീസ്.
ആഴ്ചയില്‍ രണ്ടുതവണ പൊലീസ് സ്റ്റേഷനിലും കോടതിയിലും ഹാജരാകണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാള്‍ മുങ്ങിയത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ വരെ സംസ്ഥാന പൊലീസ് ഏറെ വൈകിയെന്ന ആക്ഷേപമുണ്ട്. ഇതിനിടെ റഷീദ് മലബാറി ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് രാജ്യംവിടാന്‍ ശ്രമിക്കുന്നുവെന്നാണ് മംഗലാപുരം പൊലീസ് നല്‍കുന്ന സൂചന. വിവാഹക്കാര്യം മംഗലാപുരം സിറ്റി ക്രൈം ബ്യുറോയും (സിസിബി)സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹക്കാര്യം അറിയാമെന്നും ഇയാള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും മംഗലാപുരം സിറ്റി കമ്മിഷണര്‍ ആര്‍. ഹിതേന്ദ്ര വ്യക്തമാക്കി.
Keywords:Manglore, Missing, Police, Case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment