പിന്നണി ഗായിക പാലയാട് യശോദ അന്തരിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 26, 2014

പിന്നണി ഗായിക പാലയാട് യശോദ അന്തരിച്ചു

മാഹി: പ്രമുഖ പിന്നണി ഗായികയും അഭിനേത്രിയുമായ പാലയാട് കൃഷ്ണനിവേദില്‍ പാലയാട് യശോദ (68) എറണാകുളം കലൂരില്‍ നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം കലൂരില്‍ നടക്കും. കോളജ് ഗേള്‍, മിസ്റ്റര്‍ സുന്ദരി, ഗാന്ധര്‍വം, പളുങ്കുപാത്രം തുടങ്ങി നിരവധി സിനിമകളില്‍ ഗാനമാലപിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ട്, നാടകഗാന ശാഖകളിലും പാലയാട് യശോദ നിറഞ്ഞുനിന്നു. വിദേശരാജ്യങ്ങളില്‍ നടന്ന നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. കെപിഎസിയിലെ നടിയും ഗായികയുമായിരുന്നു. ലളിതകലാ അക്കാദമിയുടെ ഗുരുപൂജ, മാപ്പിളകലാ അക്കാദമി, അബുദാബി മലയാളിസമാജം തുടങ്ങിയവയുടെ പുരസ്‌കാരം നേടിയിരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ തുടങ്ങിയ ഗായകര്‍ക്കൊപ്പം നിരവധി വേദികളില്‍ ഗാനമാലപിച്ചിരുന്നു.

പരേതരായ പി.വി.കൃഷ്ണന്‍ വൈദ്യര്‍-അമ്മു അമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ ഇല്ലിക്കല്‍ രാഘവന്‍. മക്കള്‍: രാഖി, ശ്രേയ (പിന്നണി ഗായിക). മരുമകന്‍: ജ്യോതിഷ്‌കുമാര്‍ (ദുബായ്), സഹോദരങ്ങള്‍: മൈഥിലി ഗോവിന്ദന്‍, ജയലക്ഷ്മി ചന്ദ്രന്‍, പിന്നണിഗായകന്‍ രവി പാലയാട്, അംബിക, പ്രകാശന്‍.

Keywords:Mahi,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages