ജിഷ്ണയുടെ മരണം: പോലീസ് നടപടിയില്‍ അതൃപ്തി, നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിക്കുന്നു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 14, 2014

ജിഷ്ണയുടെ മരണം: പോലീസ് നടപടിയില്‍ അതൃപ്തി, നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിക്കുന്നു

തൃക്കരിപ്പൂര്‍: ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി കൊയോങ്കരയിലെ ജിഷ്ണ (15) പൊള്ളലേറ്റുമരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയും വിട്ടയച്ചതെന്ന് പത്ര സമ്മേളനത്തില്‍ ബന്ധുക്കള്‍ ആരോപിച്ചു. സംഭവ സമയം വീടിന്റെ അടുക്കള വാതില്‍ തുറന്ന് പുറത്തേക്ക് ഓടുന്ന ഈയ്യക്കാട് സ്വദേശിയായ യുവാവിനെ അയല്‍വാസികള്‍ കണ്ടിരുന്നു. ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ട് യുവാക്കളുടെ കാലിന് പരിക്കേറ്റിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് വരുമ്പോള്‍ മൂന്ന്‌പേരും സംഭവ സ്ഥലത്തേക്ക് പിന്നാലെ വന്നിരുന്നതായും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പത്ര സമ്മേളത്തില്‍ പറഞ്ഞു.
സത്യം പുറത്ത് കൊണ്ടുവരാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ കര്‍മ്മസമിതി രൂപികരിച്ച് പ്രക്ഷോഭം നടത്തും. ഇതിനായി നാട്ടുകാരുടെ വിപുലമായ യോഗം ചേരും.
ജിഷ്ണയുടെ ഡയറി കുറിപ്പുകള്‍ കണ്ടെത്തി എന്ന് പോലിസ് പറയുന്നത് സംശയാസ്പദമാണ്. ഒരു ഡയറിയും വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടില്ല. അത്തരത്തില്‍ ഒരു ഡയറിയും മരിച്ച ജിഷ്ണയ്ക്കില്ല. പോലീസ് പെണ്‍കുട്ടിയുടെ ഡയറി കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ തെറ്റിധാരണ പരത്തുകയാണ്. ജിഷ്ണ ഡയറി എഴുതുന്ന സ്വഭാവക്കാരിയല്ല.
ഏഴാം ക്ലാസുവരെ കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചു വളര്‍ന്ന കുട്ടിക്ക് മലയാള അക്ഷരങ്ങള്‍ ശരിയായ രീതിയില്‍ എഴുതാന്‍ അറിഞ്ഞിരുന്നില്ല. വടിവൊത്ത അക്ഷരത്തിലുള്ള ഡയറി കുറിപ്പുകള്‍ കണ്ടെത്തിയെന്ന പൊലീസ് പറയുന്നതില്‍ സംശയമുണ്ട്.
ജിഷ്ണയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ല. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് രണ്ട് വര്‍ഷമായി ജിഷ്ണയെ ശല്യപ്പെടുത്തുന്നത് പതിവാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ യുവാവിനെ നാട്ടുകാരും വീട്ടുകാരും പല തവണ താക്കീത് ചെയ്തിരുന്നു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് നിഗമനം സംശയം ജനിപ്പിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അടുക്കളയില്‍ അത്തരത്തിലുള്ള യാതൊരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ നാവ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാരും ബന്ധുക്കളും പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തൃക്കരിപ്പൂരില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും കേസന്വേഷിക്കുന്ന നീലേശ്വരം സിഐയെ ഉദ്ധരിച്ച് ചില പത്രമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടത്.
മരിച്ച പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ള വ്യാജ പ്രചരണത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്ന് പരാതി നല്‍കും. മരണത്തിലെ ദുരൂഹതനീക്കുന്നതിന് ഏത് അറ്റംവരെയും പോകുമെന്നും പത്ര സമ്മേളനത്തില്‍ അറിയിച്ചു. 

ജിഷ്ണയുടെ പിതൃ സഹോദരന്‍ കെ.വി സുകുമാരന്‍, ആര്‍.പ്രദീപ് കുമാര്‍, പി.പി ഗോപാലകൃഷ്ണന്‍, പി.രാഘവന്‍ , കെ.പത്മനാഭന്‍, പി.മധുസൂദനന്‍, കെ.പ്രകാശന്‍,ഇ വി പത്മനാഭന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages