അപൂര്‍വതകളുമായി ഓഗസ്‌റ്റ്‌ മാസം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 2, 2014

അപൂര്‍വതകളുമായി ഓഗസ്‌റ്റ്‌ മാസം

കാസര്‍കോട്: ഓഗസ്‌റ്റില്‍ അപൂര്‍വതകളുമായി വെള്ളി, ശനി, ഞായര്‍ അഞ്ച്‌ വീതം. 823 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന്‌ വിദഗ്‌ധര്‍. ഈ ഓഗസ്‌റ്റ്‌ ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്‌. മറ്റ്‌ മാസങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ അഞ്ച്‌ വീതം ഉണ്ടെന്നതാണ്‌ പ്രത്യേകത.

823 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ വളരെ പ്രത്യേകതകളുള്ള ഈ ദിവസങ്ങള്‍ വരുന്നതത്രേ. മാസത്തില്‍ 31 ദിവസങ്ങളുള്ളപ്പോള്‍ മൂന്ന്‌ ദിവസങ്ങള്‍ ആഴ്‌ചയില്‍ അഞ്ച്‌ വീതം വരാറുണ്ട്‌.
30 ദിവസങ്ങളേയുള്ളുവെങ്കില്‍ മാസത്തില്‍ രണ്ട്‌ ദിവസങ്ങള്‍ അഞ്ച്‌ വീതം വരും. എന്നാല്‍ വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ അടുപ്പിച്ച്‌ അഞ്ച്‌ വീതം വരുന്നത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌.
ഈ വര്‍ഷം ജനുവരിയില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍ അഞ്ച്‌ വീതമുണ്ടായപ്പോള്‍ ഫെബ്രുവരിയിലെ എല്ലാ ദിവസങ്ങളും ആഴ്‌ചയില്‍ നാല്‌ വീതമാണ്‌ ഉണ്ടായിരുന്നത്‌.
മാര്‍ച്ചില്‍ ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങള്‍ അഞ്ച്‌ വീതവും ഏപ്രിലില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ അഞ്ച്‌ വീതവും ഉണ്ടായിരുന്നപ്പോള്‍ മേയില്‍ വ്യാഴം,വെള്ളി ദിവസങ്ങളാണ്‌ അഞ്ച്‌ വീതം വന്നത്‌.
ജൂണില്‍ ഞായറും തിങ്കളും അഞ്ച്‌ വന്നപ്പോള്‍, ജൂലൈയില്‍ ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളാണ്‌ അഞ്ച്‌ വീതം വന്നത്‌. എന്നാല്‍ ഓഗസ്‌റ്റില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി വെള്ളി,ശനി,ഞായര്‍ ദിവസങ്ങള്‍ അഞ്ച്‌ വീതം വരുന്നു.
എന്നാല്‍ ആഴ്‌ചയിലെ ബാക്കി ദിവസങ്ങള്‍ അടുപ്പിച്ച്‌ വരുന്നത്‌ സാധാരണയാണ്‌. ഒക്‌ടോബറില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളാണ്‌ അഞ്ച്‌ വീതമുള്ളത്‌. നവംബറില്‍ ശനി,ഞായര്‍ അഞ്ച്‌ വീതമുള്ളപ്പോള്‍,ഡിസംബറില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളാണ്‌ അഞ്ച്‌ വീതമുള്ളത്‌.

Keywords: Kerala, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages