പെരുമ്പാമ്പിന്റെ പിടിയില്‍പ്പെട്ട ഹോട്ടലുടമ അദ്ഭുതകരമായി രക്ഷപെട്ടു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 2, 2014

പെരുമ്പാമ്പിന്റെ പിടിയില്‍പ്പെട്ട ഹോട്ടലുടമ അദ്ഭുതകരമായി രക്ഷപെട്ടു

ഉപ്പള : പെരുമ്പാമ്പിന്റെ പിടിയില്‍പ്പെട്ട ഹോട്ടലുടമ അദ്ഭുതകരമായി രക്ഷപെട്ടു. കാലില്‍ കടിച്ച ശേഷം ചുറ്റിവരിഞ്ഞ് ആക്രമിക്കാന്‍ തുടങ്ങിയ പെരുമ്പാമ്പിന്റെ തലയില്‍ ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന അരച്ചമുളകോടുകൂടിയ പാത്രം വീണതാണ് രക്ഷയായത്. കഴിഞ്ഞ ദിവസം
പുലര്‍ച്ചെ ആറോടെയാണ് സംഭവം. ഉപ്പള ഭഗവതി ഗേറ്റിനടുത്ത് ഹോട്ടല്‍ നടത്തുന്ന രാമണ്ണ ഷെട്ടി (70)കട തുറക്കാന്‍ വീട്ടില്‍ നിന്നു നടന്നുവരുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ പിടിയില്‍ അകപ്പെടുന്നത്.

വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് ഹോട്ടല്‍. ഇടവഴിയിലൂടെ നടക്കുന്നതിനിടെ വഴിയില്‍ കിടന്ന പെരുമ്പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു. ഇരുട്ടായിരുന്നതിനാല്‍ പാമ്പ് കിടക്കുന്നതു കണ്ടില്ലെന്നു രാമണ്ണ ഷെട്ടി പറയുന്നു. ചവിട്ടേറ്റ പാമ്പ് രാമണ്ണ ഷെട്ടിയുടെ ഇടതുകാലില്‍ കടിച്ചു. തുടര്‍ന്ന് രണ്ടു കാലിലും വരിഞ്ഞു മുറുക്കിയതിനെത്തുടര്‍ന്ന് നിലത്തു വീണു. ഉറക്കെ കരഞ്ഞെങ്കിലും സമീപത്ത് ആള്‍ത്താമസമില്ലാതിരുന്നതിനാല്‍ ആരും കേട്ടില്ല. ദേഹത്തു ചുറ്റിവരിഞ്ഞ പെരുമ്പാമ്പ് രാമണ്ണ ഷെട്ടിയുടെ ഇടതുകാലിന്റെ പാദം ഉള്ളിലാക്കി.

ഇതിനിടെ, ഹോട്ടലിലെ ആവശ്യത്തിനായി രാമണ്ണ ഷെട്ടി കൊണ്ടുപോയ അരച്ചമുളകോടുകൂടിയ പാത്രം പെരുമ്പാമ്പിന്റെ തലയിലേക്ക് വീഴുകയായിരുന്നുവെന്നും ഇതോടെ പിടിവിട്ട പെരുമ്പാമ്പ് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുപോയെന്നും രാമണ്ണ ഷെട്ടി പറയുന്നു.

ഇടതുകാലിന്റെ പാദത്തിനു മുകളിലായി കടിയേറ്റതിനെത്തുടര്‍ന്ന് രാമണ്ണ ഷെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. വിവരമറിഞ്ഞ നാട്ടുകാര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താനായില്ല.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages