മണ്ണാര്‍ക്കാട്: വ്യാപാര അഭിവൃദ്ധിക്കും കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനുമായി മന്ത്രവാദത്തിന്‍െറ പേരില്‍ തട്ടിപ്പ് നടത്തിയ വ്യാജസിദ്ധന്‍ പിടിയില്‍. ആലത്തൂര്‍ കാവശ്ശേരി ഇരട്ടക്കുളം സ്വദേശി മോഹനന്‍ എന്ന ചാത്തന്‍ മോഹനനെയാണ് (48) മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മന്ത്രവാദത്തിന്‍െറ പേരില്‍ തിരുവിഴാംകുന്ന് സ്വദേശിയില്‍നിന്ന് പലപ്രാവശ്യമായി 1.25 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
ഇയാള്‍ക്കെതിരെ സമാന തട്ടിപ്പുകേസുകള്‍ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായാണ് പ്രാഥമിക വിവരം.
ഇയാള്‍ക്കെതിരെ സമാന തട്ടിപ്പുകേസുകള്‍ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായാണ് പ്രാഥമിക വിവരം.
സിദ്ധന്‍െറ ആലത്തൂരിലെ വീട് റെയ്ഡ് ചെയ്ത ശേഷമാണ് മണ്ണാര്‍ക്കാട് സി.ഐ അനില്‍കുമാര്‍, എസ്.ഐ ദീപക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment