മനഃസമ്മതത്തിന് കൂടുതല്‍ പേര്‍ ഭക്ഷണം കഴിച്ചെന്നു പറഞ്ഞു തട്ടിപ്പ്; നടി ഗോപിയുടെ പിതാവിന് അര ലക്ഷം നഷ്ടപരിഹാരം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 26, 2014

മനഃസമ്മതത്തിന് കൂടുതല്‍ പേര്‍ ഭക്ഷണം കഴിച്ചെന്നു പറഞ്ഞു തട്ടിപ്പ്; നടി ഗോപിയുടെ പിതാവിന് അര ലക്ഷം നഷ്ടപരിഹാരം

തൃശൂര്‍: മനസമ്മത സത്കാരത്തിനു നിശ്ചയിച്ചതില്‍നിന്നും കൂടുതല്‍ പേര്‍ക്കു ഭക്ഷണം വിതരണം ചെയ്‌തെന്നുപറഞ്ഞ് കൂടുതല്‍ തുക ആവശ്യപ്പെട്ടതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സിനിമാതാരം ഗോപികയുടെ കുടുംബത്തിന് അനുകൂലവിധി. നല്കിയ തുക വരവുവയ്ക്കാത്തതിനും ബില്‍ നല്കാത്തതിനുമെതിരേ ഗോപികയുടെ പിതാവ് ആന്റോ ഫ്രാന്‍സിസ് തൃശൂര്‍ ജോയ്‌സ് പാലസ് ഉടമയ്ക്കും ജനറല്‍ മാനേജര്‍ക്കും എതിരേ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് തൃശൂര്‍ ഉപഭോക്തൃകോടതിയുടെ വിധി.

ഹര്‍ജിക്കാര്‍ക്കു ലഭിക്കേണ്ട ബാക്കി തുക 10,108 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് ആയിരം രൂപയും നല്കുവാനാണ് വിധി. 900 പേര്‍ക്ക് 250 രൂപ വീതമുള്ള ഭക്ഷണത്തിനാണ് ഏര്‍പ്പാടുചെയ്തത്. 25,000 രൂപ അഡ്വാന്‍സും നല്കി. സത്കാരത്തിനുപയോഗിക്കുന്ന ഹോട്ടല്‍മുറികളുടെ ചാര്‍ജും ഉള്‍പ്പെടെ 2,64,892 രൂപയാണ് നിശ്ചയിച്ചിരുന്നത്.

ചടങ്ങിനുശേഷം ബില്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുദിവസത്തിനകം നല്കാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് 2,50,000 രൂപ നല്കി. സംഖ്യ കൈപ്പറ്റിയെങ്കിലും രസീത് നല്കിയില്ല. 1408 പേര്‍ ഭക്ഷണം കഴിച്ചുവെന്നു കാണിച്ച്, അഡ്വാന്‍സ് നല്കിയ തുകയ്ക്കു പുറമേ 3,65,805 രൂപ കൂടി പിന്നീട് ആവശ്യപ്പെടുകയായിരുന്നു. ചടങ്ങുകഴിഞ്ഞു നല്കിയ രണ്ടരലക്ഷം രൂപ ലഭിച്ചിട്ടില്ലെന്നും എതിര്‍കക്ഷികള്‍ നിലപാടെടുത്തു.

ഇതേത്തുടര്‍ന്നാണ് ഹര്‍ജി ഫയല്‍ചെയ്തത്. തെളിവെടുപ്പിന്റെ ഭാഗമായി ഹോട്ടല്‍ ജനറല്‍ മാനേജരെ വിസ്തരിച്ചപ്പോള്‍ അഡ്വാന്‍സിനു പുറമേ രണ്ടരലക്ഷം രൂപ ലഭിച്ചതായി സമ്മതിച്ചു. കൂടുതല്‍പേര്‍ ഭക്ഷണം കഴിച്ചതിനാലാണ് സംഖ്യ കൂടുതല്‍ ആവശ്യപ്പെട്ടതെന്ന വാദം കോടതി തള്ളി. ഇതുസംബന്ധിച്ച തെളിവുകളോ ബന്ധപ്പെട്ട അക്കൗണ്ടുകളോ എതിര്‍കക്ഷികള്‍ക്കു ഹാജരാക്കാനായില്ല. അഡ്വ. എ.ഡി. ബെന്നി ഹാജരായി വാദംനടത്തി.


Keywords:Thrissur, Court Order, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages