യുവ കഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ ചികില്‍സയ്ക്കായി സൗഹൃദക്കൂട്ടായ്മ - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Monday, March 9, 2015

demo-image

യുവ കഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ ചികില്‍സയ്ക്കായി സൗഹൃദക്കൂട്ടായ്മ

Responsive Ads Here
ASHERAF-ADOOR
കണ്ണൂര്‍: (www.malabarflash.com)പ്രമുഖ യുവ കഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ ചികില്‍സാ സഹായത്തിനായി സൗഹൃദക്കൂട്ടായ്മ. ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായ അഷ്‌റഫിന്റെ ചികില്‍സയ്ക്കായി ഇതിനകം തന്നെ ഭീമമായ തുക ആവശ്യമായി വന്നിട്ടുണ്ട്. ചികില്‍സ തുടരണമെങ്കില്‍ മനുഷ്യസ്‌നേഹികളുടെ അകമഴിഞ്ഞ സഹായം കൂടിയേ തീരൂ എന്ന അവസ്ഥയാണ്.

എഴുത്തിന്റെ ലോകത്തു സ്വന്തമായ വഴി കണ്ടെത്തിയ ഈ കഥാകൃത്തിന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. ദാരിദ്ര്യത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങളായിരുന്നു അഷ്‌റഫ് വായനക്കാരനു നല്‍കിയിരുന്നത്. ചെറുപ്പത്തിലേ പിതാവിന്റെ തണല്‍ നഷ്ടപ്പെട്ട അഷ്‌റഫിനു ജീവിതത്തില്‍ ആശ്വാസം നല്‍കിയതു മാതാവായിരുന്നു. മാതാവിന്റെ സ്‌നേഹ വിതുമ്പലുകളും ലാളനയും ഇദ്ദേഹത്തിന്റെ കുറുങ്കഥകളില്‍ പ്രമേയമായി. ഒരു പെരുന്നാള്‍ തലേന്നു തനിക്കും പെങ്ങള്‍ക്കും ഒരാളും പുത്തനുടുപ്പു വീട്ടില്‍ കൊണ്ടുത്തരാത്ത നൊമ്പരത്തെ 'മരണം മണക്കുന്ന വീട്' എന്ന നോവലില്‍ അഷ്‌റഫ് ആവിഷ്‌കരിക്കുന്നുണ്ട്.

പള്ളിയില്‍നിന്നു പെരുന്നാളിന്റെ തക്ബീര്‍ വിളികളുയരുമ്പോള്‍ അയലത്തെ വീട്ടില്‍നിന്നു ബിരിയാണിയുടെ മണം തന്റെ വീട്ടിലെത്തും. അന്നേരം ഉണ്ടാകുന്ന നൊമ്പരത്തെ അക്ഷരങ്ങള്‍കൊണ്ടു വായനക്കാരനെ കാണിച്ചു ഇദ്ദേഹം. മരണം മണക്കുന്ന വീട്, കരഞ്ഞു പെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, മരിച്ചവന്റെ വേരുകള്‍, പെരുമഴയിലൂടെയൊരാള്‍ തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ചു.

വര്‍ഷങ്ങളോളം നിര്‍മാണ തൊഴിലാളിയായിരുന്നു. അഞ്ചുവര്‍ഷം മുമ്പാണ് കണ്ണൂര്‍ പ്രാദേശിക ചാനലില്‍ ലേഖകനാകുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ്.

കെ.പി സുധാകരന്‍ ചെയര്‍മാനും ഇയ്യ വളപട്ടണം ജനറല്‍ കണ്‍വീനറും ബൈജു പിലാത്തറ ട്രഷററും ആയാണ് സഹായ സമിതി രൂപീകരിച്ചിരിക്കുന്നത്. എസ്.ബി.ടി കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിലാസം: അഷ്‌റഫ് ആഡൂര്‍ മെഡിക്കല്‍ എയ്ഡ്, എസ്.ബി.ടി സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കണ്ണൂര്‍. അക്കൗണ്ട് നമ്പര്‍- 67315595674, ഐ.എഫ്.എസ്.സി കോഡ്- എസ്.ടി.ബി.ആര്‍ 0000531. 670002.
IQBAL
Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *