കാഞ്ഞങ്ങാട്: (www.malabarflash.com)സഹനങ്ങളുടെയും പോരാട്ടങ്ങളുടെയും സ്മരണകളിരമ്പിയ ആവേശകരമായ അന്തരീക്ഷത്തില്‍ അടോട്ടെ അമ്മമാര്‍ക്ക് നാടിന്റെ സ്നേഹാദരം.
ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി അടോട്ട് ജോളി യൂത്ത് സെന്റര്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച വനിതോത്സവം വേറിട്ട അനുഭവമായി. 90 പിന്നിട്ട ചെറാക്കോട്ട് കുഞ്ഞിപ്പെണ്ണും പുതിയപുരയില്‍ മാതയുമായിരുന്നു ആദരിച്ചവരില്‍ ഏറ്റവും പ്രായം കൂടിയവര്‍.
പ്രായാധിക്യവും അവശതകളും കാരണം പലപ്പോഴും വീടിനകത്ത് ഒതുങ്ങിക്കഴിഞ്ഞ ഇവരെല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നേരില്‍ കണ്ടുമുട്ടുന്നത്. പള്ളത്തിങ്കാല്‍ കുമ്പയമ്മ, കുണ്ടുവളപ്പില്‍ മുത്താണിയമ്മ, അങ്ങാടിവീട്ടില്‍ മാധവിയമ്മ, വടക്കേവീട്ടില്‍ യശോദ, കിഴക്കുപുറം മീനാക്ഷിയമ്മ, ചാലിയന്‍ വളപ്പിലെ പത്മാവതി, കുഞ്ഞിപ്പുരയിലെ ഉണ്ടച്ചിയമ്മ, താനത്തുവളപ്പിലെ ചിരുതക്കുഞ്ഞി, ചാപ്പയില്‍ കുപ്പച്ചിയമ്മ, കൂലോത്തുവളപ്പിലെ ചീരുവമ്മ, മീത്തല്‍വീട്ടിലെ കുഞ്ഞക്കാമ്മ, തെരുവത്തെ കല്യാണിയമ്മ, തെക്കേത്തല കാരിച്ചിയമ്മ, പുതിയപുര മാത, കളരിക്കാലിലെ കുഞ്ഞിപ്പെണ്ണ് തുടങ്ങിയവരെയാണ് നാട് ആദരിച്ചത്.
അടോട്ട് ജോളി നഗറില്‍ നടന്ന ചടങ്ങ് ജനാധിപത്യ മഹിളാഅസോസിയേഷന്‍ ജില്ലാപ്രസിഡന്റ് എം സുമതി ഉദ്ഘാടനം ചെയ്തു. വി വി കാര്‍ത്യായനി അധ്യക്ഷയായി. മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. കെ വി ലക്ഷ്മി, സുനു ഗംഗാധരന്‍, ടി വി പത്മിനി, പി നാരായണി എന്നിവര്‍ സംസാരിച്ചു. ദേവി രവീന്ദ്രന്‍ സ്വാഗതവും വി ടി കാര്‍ത്യായനി നന്ദിയും
No comments:
Post a Comment