പാലക്കാട്: (www.malabarflash.com) മീന്‍ പിടിക്കുന്നതിനിടെ മല്‍സ്യം തൊണ്ടയില്‍ കുരുങ്ങി ബേക്കറിത്തൊഴിലാളിയായ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി കടമ്പിടി കിഴക്കെമുറി പരേതനായ ദേവന്റെ മകന്‍ ദിനേഷ് (27) ആണു മരിച്ചത്. നീലിച്ചിറ പാടത്തെ നൊച്ചിക്കുഴിയില്‍ ചേറുകലക്കി മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം.
കയ്യില്‍ അകപ്പെട്ട മീനിനെ കടിച്ചുപിടിച്ചു കാലില്‍ തടഞ്ഞതിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വായിലുള്ളത് തൊണ്ടയില്‍ കുരുങ്ങി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ദിനേഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

മാളയില്‍ ബേക്കറിത്തൊഴിലാളിയായ ദിനേഷ് അവധിദിനം ചെലവിടാന്‍ എത്തിയതായിരുന്നു. അമ്മ:ദേവി. സഹോദരന്‍ : മഹേഷ്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment