ഹര്‍ത്താല്‍ ആഹ്വാനം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Saturday, March 14, 2015

demo-image

ഹര്‍ത്താല്‍ ആഹ്വാനം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

Responsive Ads Here
harthal
ന്യൂഡല്‍ഹി: (www.malabarflash.com)ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതുതന്നെ നിരോധിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. എന്തിനുമേതിനും ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളമെന്നും പ്രായോഗികമല്ലാത്ത ഉത്തരവുകള്‍ നല്‍കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളെ എതിര്‍കക്ഷികളാക്കി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയുടേതായിരുന്നു ഹര്‍ജി. വി. ഗിരിയാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായത്. ഹര്‍ജിക്കാരനും അഭിഭാഷകനും കേരളത്തില്‍നിന്നാണെന്നും കേരളത്തില്‍ എന്താണു നടക്കുന്നതെന്നു രാവിലെ ടെലിവിഷനില്‍ കണ്ടെന്നും ചീഫ് ജസ്റ്റിസ് തമാശരൂപേണ പറഞ്ഞു.
UK-TREDARS

Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *