കുവൈത്തില്‍ പയ്യന്നൂര്‍ സ്വദേശിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കൊള്ളയടിച്ചു - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 14, 2015

കുവൈത്തില്‍ പയ്യന്നൂര്‍ സ്വദേശിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കൊള്ളയടിച്ചു

കുവൈത്ത് സിറ്റി: (www.malabarflash.com) മലയാളി യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കൊള്ളയടിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി റാഷിദിനെയാണ് സ്വദേശി വേഷത്തിലത്തെിയ രണ്ടുപേര്‍ മര്‍ദിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത് കവര്‍ച്ച നടത്തിയത്.

300ഓളം ദീനാറും ഡ്രൈവിങ് ലൈസന്‍സും ബാങ്ക് കാര്‍ഡുകളുമടങ്ങിയ പഴ്സും രണ്ട് മൊബൈലുകളും വാച്ചും മോതിരവും നഷ്ടമായി.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന റാഷിദ് കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ ഫര്‍വാനിയ ഗള്‍ഫ്മാര്‍ട്ടിനടുത്ത താമസസ്ഥലത്തിന് സമീപം ബോക്സ് വണ്ടി പാര്‍ക്ക് ചെയ്യുമ്പോഴാണ് സ്വദേശി വേഷത്തില്‍ ഒരാള്‍ അടുത്തത്തെിയത്. ഇയാള്‍ സിവില്‍ ഐഡി ചോദിച്ചു. ആരാണെന്നും എന്തിനാണെന്നും അന്വേഷിച്ചപ്പോള്‍ അടിയായിരുന്നു മറുപടി.

വാഹനം പരിശോധിക്കണമെന്നും പറഞ്ഞ് അകത്തുകയറി അതിലുള്ള പേപ്പറുകളും മറ്റു സാധനങ്ങളും വലിച്ചിട്ടു. ഇതിനിടെ മുറിയിലുള്ള രണ്ട് സുഹൃത്തുക്കളെ റാഷിദ് ഫോണ്‍ വിളിച്ച് വരുത്തിയെങ്കിലും ഇയാള്‍ അവരെയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇടക്ക് ഫോണില്‍ വിളിച്ച് ആരോടോ സംസാരിച്ച ഇയാള്‍ പെട്ടെന്ന് സ്ഥലത്തത്തൊന്‍ ആവശ്യപ്പെട്ടതുപ്രകാരം സ്വദേശി വേഷത്തില്‍ മറ്റൊരാള്‍ കറുത്ത ചാര്‍ജര്‍ വണ്ടിയിലത്തെി. പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് പറഞ്ഞ് റാഷിദിനെ ബലമായി പിടിച്ചുകയറ്റി. ഇതിനിടെ കാര്യം അന്വേഷിക്കാനത്തെിയ കെട്ടിടത്തിലെ വാച്ച്മാനെയും ഭീഷണിപ്പെടുത്തി ഇവര്‍ ഓടിച്ചു. വണ്ടിയില്‍ കയറ്റി കുറച്ച് കറങ്ങിയശേഷം വിജനമായ റോഡിലേക്ക് കയറിയതോടെ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുപോവുന്നതെന്ന് റാഷിദിന് മനസ്സിലായി. ചോദിച്ചപ്പോഴേക്കും രണ്ടുപേരും ചേര്‍ന്ന് മര്‍ദനം തുടങ്ങി.
പഴ്സും മൊബൈലുകളും എടുത്ത ഇവര്‍ വാച്ചും മോതിരവുമെല്ലാം അഴിച്ചുവാങ്ങി. തുടര്‍ന്ന് കബദ് ഭാഗത്തത്തെിയപ്പോള്‍ വാഹനത്തില്‍നിന്ന് ബലമായി ഇറക്കി. സാധനങ്ങള്‍ തിരിച്ചുചോദിച്ചപ്പോള്‍ വലിയ കത്തി പുറത്തെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 

അവിടെ തനിച്ചാക്കി പോകാന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തില്‍ കയറിപ്പിടിച്ച റാഷിദിനുനേരെ ഇവര്‍ കത്തിവീശി. അതുതട്ടി കൈമുറിയുകയും ചെയ്തു. തുടര്‍ന്ന് അതുവഴി വന്ന ഒരു സ്വദേശി വാഹനത്തിന് കൈ കാണിച്ചപ്പോള്‍ നിര്‍ത്തി.
കാര്യം പറഞ്ഞപ്പോള്‍ ഇയാള്‍ തന്‍െറ ടെന്‍റില്‍ കൊണ്ടുപോയി വെള്ളം നല്‍കുകയും ഫര്‍വാനിയ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഡ്രൈവിങ് ലൈസന്‍സും മറ്റും ആര്‍ക്കെങ്കിലും കളഞ്ഞുകിട്ടുകയാണെങ്കില്‍ 65889363 നമ്പറില്‍ അറിയിക്കണമെന്ന് റാഷിദ് അഭ്യര്‍ഥിച്ചു.

Keywords: Kuwait, Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages