പെരിന്തല്‍മണ്ണ: (www.malabarflash.com)വീട്ടമ്മയെ പീഡിപ്പിച്ച ശേഷം നഗ്‌നചിത്രം പകര്‍ത്തി ഇത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.
മേലാറ്റൂര്‍ സ്വദേശിയായ മൂത്താലി നൗഫലാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. പടപ്പറമ്പ് സ്വദേശിനിയായ 31 കാരിയുടെ പരാതിയിലാണ് കൊളത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. കേസിലെ പ്രതി നൗഫല്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ്. ഭര്‍ത്താവുമായുള്ള ഇയാളുടെ സൗഹൃദം മുതലെടുത്ത് വീട്ടില്‍ സ്ഥിര സന്ദര്‍ശനം നടത്തുകയും യുവതിയുമായി സൗഹൃദത്തിലാവുകയും ചെയ്തു.
സൗഹൃദം മുതലെടുത്ത നൗഫല്‍ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് വിദേശത്തായിരുന്ന വേളയിലായിരുന്നു ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പീഡനത്തിലേക്ക് നീങ്ങുന്നതും.
എറണാകുളം , പൊന്നാനി , പെരിന്തല്‍മണ്ണ , ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി ലോഡ്ജുകളില്‍ വച്ചും നൗഫല്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
വിവാഹം കഴിഞ്ഞാല്‍ താമസിക്കാന്‍ വീടുനിര്‍മ്മിക്കാനാണെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപയും 12 പവന്‍ ആഭരണങ്ങളും പ്രതി കൈവശപ്പെടുത്തുകയും ചെയ്തു.
പണവും ആഭരണവും യുവതി തിരികെ ചോദിച്ചപ്പോള്‍ നഗ്‌ന ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നും നൗഫല്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം സി ഐ കെ എം ബിജുവും സംഘവുമാണ് നൗഫലിനെ ഒലിപ്പുഴയില്‍ നിന്നും പിടികൂടിയത്.

No comments:
Post a Comment