കാസര്‍കോട് : (www.malabarflash.com)പ്രിന്‍സിപ്പാളിന് കത്തെഴുതി വെച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അപ്രത്യക്ഷയായി. മാലിക്ദീനാര്‍ നഴ്‌സിംഗ് സ്‌കൂള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി എന്‍ ഉഷ (20) യെയാണ് കാണാതായത്.
ഇതുസംബന്ധിച്ച് പ്രിന്‍സിപ്പാള്‍ എം ആര്‍ സുശീല്‍ നല്‍കിയ പരാതിയില്‍ കാസര്‍ കോട് പോലീസ് കേസെടുത്തു.
കോഴിക്കോട് വെള്ളിമാടം കെയര്‍ഹോമുമായി ബന്ധപ്പെട്ടാണ് ഉഷ നഴ്‌സിംഗ് വിദ്യാലയത്തില്‍ പഠിക്കാന്‍ എത്തിയത്. ഈ മാസം ഏഴിനു രാവിലെ 11 മണി മുതല്‍ കാണാനില്ലെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം വിദ്യാര്‍ത്ഥിനി പോകുന്നതിനു മുമ്പ് പ്രിന്‍സിപ്പാളിന് എഴുതിവെച്ചതെന്നു കരുതുന്ന ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. താന്‍ ആരുടേയും കൂടെ പോകുന്നതല്ലെന്നും സ്വന്തം ഇഷ്ടത്തിനാണ് പോകുന്നതെന്നുമാണ് കത്തില്‍ പറയുന്നത്.
No comments:
Post a Comment