ഗാസിയാബാദ്: (www.malabarflash.com)വിവാഹ ആഘോഷങ്ങള്‍ക്കായി കാറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ വെന്തു മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഫറൂക്കാനഗറിലെ അസലാത്പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
അക്ഷാ(6), ഫര്‍ഹാന്‍(8), ശാരിക(3), ഫര്‍ഹാന്‍(8) എന്നിവരാണ് മരിച്ചത്. പടക്കം വില്‍പ്പനക്കാരനായ മുഹമ്മദ് റിസ്വാന്‍ എന്നയാളുടേതാണ് കാര്‍. മരിച്ച നാലു കുട്ടികളും പരിക്കേറ്റ കുട്ടിയും ഇയാളുടെ കുടുംബത്തിലെ അംഗങ്ങളാണ്.
ഡല്‍ഹിയില്‍ നടക്കുന്ന ഒരു വിവാഹ ആവശ്യത്തിനായി തയ്യാറാക്കിയ പടക്കങ്ങളായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. പടക്കം ഡല്‍ഹിയില്‍ കൊണ്ടു കൊടുക്കാന്‍ പോകുന്നതിന് മുന്നോടിയായി വസ്ത്രം മാറി വരാനായി റിസ്വാന്‍ വീട്ടിനുള്ളിലേക്ക് പോയപ്പോഴായിരുന്നു സംഭവം. കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല.
കാറിനുള്ളിലുണ്ടായിരുന്ന ഒരു കുട്ടി മ്യൂസിക് സിസ്റ്റത്തിന്റെ സ്വിച്ച് ഓണാക്കിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. നാലു കുട്ടികള്‍ തല്‍ക്ഷണം മരിച്ചു. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ റിസ്വാന്‍ കാറിന്റെ വാതില്‍ തുറന്ന് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.
എങ്ങനെയാണ് കാറിനുള്ളില്‍ തീപിടുത്തമുണ്ടായതെന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന സിഗററ്റ് ലൈറ്റര്‍ ഉപയോഗിച്ച് കുട്ടികള്‍ കളിച്ചതോ കാറിനുള്ളിലുണ്ടായ ഷോട്ട് സര്‍ക്യൂട്ടോ ആകാം അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.

No comments:
Post a Comment