സ്മാര്‍ട്‌ഫോണുകളെ കൈകാര്യം ചെയ്യാനായി സ്മാര്‍ട്‌വാച്ചുകളെ ഉപയോഗിക്കുന്ന കാലമാണ്. പക്ഷേ ഇപ്പോഴിതാ തൊലിപ്പുറത്തൊട്ടിക്കുന്ന സ്റ്റിക്കറുപയോഗിച്ച് ഇത്തരം ഡിവൈസുകളെ നിയന്ത്രിക്കാം.(www.malabarflash.com)
അതെ 'ഐസ്കിന്', നിലവില്‍ പരീക്ഷണഘട്ടത്തിലാണ് ഈ സംവിധാനം. യുഎസിലെയും ജെര്‍മനിയിലെയും യൂണിവേഴ്സിറ്റികളാണ് ഇത് നിര്‍മ്മിക്കുന്നത്. ശരീരത്തില്‍ ഒട്ടിക്കാനാവുന്ന ഭംഗിയുള്ള സ്റ്റിക്കറുകള്‍ നമുക്ക് തന്നെ ഡിസൈന്‍ ചെയ്യാം. ഈ സ്റ്റിക്കറിന്റെ നിര്‍ദ്ദിഷ്ട ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി മ്യുസിക് പ്ലേയറും മറ്റും കൈകാര്യം ചെയ്യാനും ഫോണ്‍കോള്‍ അറ്റന്റ് ചെയ്യാനുമാകും.
സിലിക്കോണ്‍ ഉപയോഗിച്ചാണ് ഈ സ്റ്റിക്കര്‍ നിര്‍മ്മിക്കുന്നത് നിരവധി സെന്‍സറുകളും മറ്റും ഇതിലുണ്ട്.നിലവിലെ പ്രോട്ടോടൈപ്പ് ഒരു കമ്പ്യുട്ടറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ താമസിയാതെ വയര്‍ലെസായി മറ്റ് ഡിവൈസുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.


No comments:
Post a Comment