കാസര്‍കോട്: ആദ്യത്തെ പുസ്തകപ്രകാശനം നടത്തിയത് ജീബ്‌രീല്‍ മാലാഖയാണെന്നും വായിക്കുക നിങ്ങള്‍ നിങ്ങളുടെ രക്ഷകന്റെ പേരിലെന്നാരംഭിക്കുന്ന ഖുര്‍ആനാണ് ആ പുസ്തകമെന്നും പ്രശസ്ത പ്രഭാഷകനും ഗ്രന്ഥകാരനും ഖുര്‍ആന്‍ ഗവേഷകനുമായ വാണിദാസ് ഇളയാവൂര് പറഞ്ഞു.
ഖുര്‍ആന്‍ മുന്നോട്ട് വെയ്ക്കുന്ന ഒരു ജീവിത പദ്ധതി ഉള്‍ക്കൊണ്ട് കര്‍മ്മങ്ങളനുഷ്ഠിച്ച് ജീവിക്കുകയാണെങ്കില്‍ അയാളായിരിക്കും ഉല്‍കൃഷ്ടനായ മനുഷ്യനെന്നും, അയാളെ ലോകം എന്തു വേണമെങ്കിലും വിളിച്ചോട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ജി. റസാഖ് രചിച്ച് കണ്ണൂര്‍ ഷറഫീ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രപഞ്ചമെന്ന പ്രഹേളിക പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ബി.എസ്. എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഇ. നവാസ് പുസ്തകം ഏറ്റുവാങ്ങി. റഹ്മാന്‍ തായലങ്ങാടിയുടെ അദ്ധ്യക്ഷതയില്‍ പരിപാടി നഗരസഭാ ചെയര്‍മാന്‍ ടി. ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ ഖത്തീബ് നാസര്‍ ചെറുകര പുസ്തകപരിചയം നടത്തി
പ്രഫ. ഇബ്രാഹിം ബേവിഞ്ച, അത്തീഖ് റഹ്മാന്‍ ഫൈസി, ഡോ. അബ്ദുല്‍ ഹമീദ്, എ. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ പേരിയ, അഡ്വ. ബി.എഫ്. ആബ്ദുല്‍ റഹിമാന്‍, വി.വി. പ്രഭാകരന്‍, അബ്ദുല്‍ കരീം കോളിയാട്, ടി.എ. ഷാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. , കെ.ജി. റസാഖ് മറുപടി പ്രസംഗം നടത്തി. എ എസ് മുഹമ്മദ്കുഞ്ഞി സ്വാഗതവും ശരഫുദ്ദീന്‍ ബാഖവി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment