കരുവാരകുണ്ട്: ഗോവധ നിരോധം രാജ്യവ്യാപകമായി നടപ്പാക്കിയാല്‍ ഇന്ത്യ നാറുമെന്നും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ആര്‍.എസ്.എസ് കാര്യവാഹകുമാര്‍ ഏറെ പണിയെടുക്കേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സമിതിയംഗം എം.എം. മണി.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കേരള കര്‍ഷക സംഘത്തിന്‍െറ സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കിഴക്കത്തെലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ ആജ്ഞകള്‍ക്കനുസരിച്ച് ജാതി-മത ആചാരങ്ങളല്ല രാജ്യം ഭരിക്കുന്നവര്‍ നടപ്പാക്കേണ്ടത്, വികസന പ്രവര്‍ത്തനങ്ങളാണ്. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ സാധാരണക്കാരന്‍െറ പോഷകാഹാരം കൂടി മുടക്കാനാണ് ഗോവധ നിരോധംവഴി മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മണി പറഞ്ഞു.
കര്‍ഷക സംഘം സെക്രട്ടറി പി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രകാശന്‍ മാസ്റ്റര്‍, ജെ. ക്ളീറ്റസ്, ചിത്രഭാനു, എം.കെ. കബീര്‍, ബാലന്‍ കക്കറ, എം. അബ്ദു എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment