ഭക്ഷണം തയ്യാറാക്കാന്‍ കോണ്‍ഫ്‌ളേക്‌സ് തുറന്നു; കണ്ടത് ജീവനുള്ള പെരുമ്പാമ്പിനെ - Malabarflash

Like On Facebook

demo-image

Home Top Ad

Responsive Ads Here

Post Top Ad

Tuesday, March 10, 2015

demo-image

ഭക്ഷണം തയ്യാറാക്കാന്‍ കോണ്‍ഫ്‌ളേക്‌സ് തുറന്നു; കണ്ടത് ജീവനുള്ള പെരുമ്പാമ്പിനെ

Responsive Ads Here
food
ക്യാന്‍ബെറ: ഭക്ഷണം തയ്യാറാക്കാന്‍ കോണ്‍ഫ്‌ളേക്‌സിന്റെ പാക്കറ്റ് തുറന്ന ജെറേഡ് സ്മിത്ത് ഞെട്ടി. കാരണം പാക്കറ്റില്‍ തന്റെ ഭക്ഷണത്തിനു പകരം സ്മിത്ത് കണ്ടത് ഭേതപ്പെട്ട വലിപ്പമുള്ള പെരുമ്പാമ്പിനെ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സിലെ ഡേവിഡ്‌സണ്ണിലാണ് സംഭവം.

കലശലായ വിശപ്പുമാറ്റാന്‍ അടുക്കളയില്‍ കടന്നതാണ് ജെറേഡ് സ്മിത്ത്. എന്നാല്‍ തനിക്കു മുമ്പേ അടുക്കളയിലെത്തിയ അതിഥിയെ കണ്ട് സ്മിത്ത് ശരിക്കും ഞട്ടി. ഞെട്ടലുമാറിയപ്പോള്‍ അതിഥിയെ കയ്യോടെ അധികൃതരെ ഏല്‍പ്പിക്കാനും സ്മിത് മറന്നില്ല. സ്മിത്ത് അറിയിച്ചതിനെ തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി പെരുമ്പാമ്പിനെ കയ്യോടെ പിടികൂടി. പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉപയോഗിച്ച ശേഷം തുറന്നിരുന്ന പാക്കറ്റില്‍ പുറത്തുനിന്നെത്തിയ പെരുമ്പാമ്പ് സ്ഥാനം പിടിക്കുകയായിരുന്നു. സുരക്ഷിത സ്ഥാനം ലഭിച്ച പെരുമ്പാമ്പ് സുഖ നിദ്ര ആസ്വദിക്കുമ്പോഴാണ് സ്മിത്തിന്റെ രംഗപ്രവേശം. സംഭവം ഉച്ചയ്ക്ക് ആയതില്‍ ദൈവത്തോട് നന്ദി പറയുകയാണ് ഈ 23കാരന്‍.


IQBAL
Keywords: international news,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Pages

Contact Form

Name

Email *

Message *