വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ വിദ്യാലയ മുറ്റത്ത് നൂറുമേനി വിളവ് - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2015

വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ വിദ്യാലയ മുറ്റത്ത് നൂറുമേനി വിളവ്

തായല്‍നാന്മാര്‍മൂല:  വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ വിദ്യാലയ മുറ്റത്ത് നൂറുമേനി വിളവ് തീര്‍ത്ത് മഅ്ദനുല്‍ ഉലൂം മദ്രസാ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. സദര്‍ മുഅല്ലിം ഇര്‍ശാദ് ഹുദവി ബെദിര, അധ്യാപകരായ അബൂബക്കര്‍ മൗലവി, മുഹ് യുദ്ദീന്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ മദനി എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ മദ്രസാ കോംപൗണ്ടിനകത്ത് കൃഷി കൊണ്ട് നൂറുമേനി വിരിയിച്ചത്.

വാഴപ്പഴം, കിഴങ്ങ്, പപ്പായ, കൈതച്ചക്ക, ചീര, വെണ്ടയ്ക്ക, ബസള, പയര്‍ എന്നിവയാണ് പ്രധാന കൃഷിയിനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ എല്ലാവരും കഴിവിന്റെ പരമാവധി സമയം ചെലവൊഴിച്ച് പരിചരിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു റിസള്‍ട്ട് ഉണ്ടാക്കിയതെന്ന് സദര്‍ മുഅല്ലിം ഇര്‍ശാദ് ഹുദവി പറയുന്നു. 

കേവലം രണ്ടരമണിക്കൂര്‍ മാത്രം പഠന സമയമുള്ള മദ്രസയില്‍ ഒഴിവു ദിനങ്ങളെ ഉപയോഗപ്പെടുത്തിയാണ് എസ്ബിവിയുടെ പ്രവര്‍ത്തകര്‍ മദ്രസാ പരിസരത്തെ വിളവ് കൊണ്ട് സമൃദ്ധമാക്കിയതെന്നും വിളവുകള്‍ ലേലം വിളിച്ച് വിറ്റുകിട്ടുന്ന തുക എസ്ബിവിയുടെ വരുംപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ശാഫി, അന്‍സബ്, അഷ്ഫല്‍, അന്‍വര്‍, നദീര്‍, അബ്ദുല്ലക്കുഞ്ഞി, സിറാജ്, അന്‍സാരി, ഖാദര്‍, ബിഷാറത്ത്, അബ്ദുല്ല എന്നിവര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

Keywords: kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages