തൊഗാഡിയക്ക് മൈസൂരുവിലും വിലക്ക് - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2015

തൊഗാഡിയക്ക് മൈസൂരുവിലും വിലക്ക്

മൈസൂരു: ബംഗളൂരുവിലും ഉഡുപ്പിയിലും വിലക്കേര്‍പ്പെടുത്തിയതിനു പിറകെ വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി) അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്‍റ് പ്രവീണ്‍തൊഗാഡിയക്ക് മൈസൂരുവിലും വിലക്ക്. മാര്‍ച്ച് 13 വരെയാണ് വിലക്ക്. 

മൈസൂരുവില്‍ വി.എച്ച്.പി സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യ പ്രസംഗകനായിരുന്നു തൊഗാഡിയ. തൊഗാഡിയയുടെ സാന്നിധ്യവും പ്രസംഗവും സാമൂഹിക സ്പര്‍ധക്കിടയാക്കും എന്നതിനാലാണ് ജില്ലാ ഭരണകൂടത്തിന്‍െറ നടപടി. ഈ മാസം 13 വരെ മേഖലയില്‍ നിരോധാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
മാര്‍ച്ച് 13 വരെ ഉഡുപ്പി ജില്ലയില്‍ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുമ്പ് തൊഗാഡിയക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മേഖലയിലെ സമാധാനവും മത സൗഹാര്‍ദവും പരിരക്ഷിക്കുന്നതിന്‍െറ ഭാഗമായാണ് വിലക്കെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടന്ന വി.എച്ച്.പി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നും പൊലീസ് തൊഗാഡിയക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. തീവ്രപ്രസംഗങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇത് ചോദ്യംചെയ്ത് തൊഗാഡിയ കര്‍ണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. തുടര്‍ന്ന്, തൊഗാഡിയയുടെ പ്രസംഗം സമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ സംഘാടകര്‍ക്കും തൊഗാഡിയക്കും എതിരെ കര്‍ണാടകയില്‍ കേസുണ്ട്. 

മതസ്പര്‍ധ വളര്‍ത്തുന്നതും പ്രകോപനപരവുമായ പ്രസംഗത്തിന് രാജ്യത്ത് നിരവധി കേസുകള്‍ തൊഗാഡിയക്കെതിരെയുണ്ട്.

Keywords: Manglore, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages