നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് കുറ്റക്കാരിയെന്നു കോടതി - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2015

നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് കുറ്റക്കാരിയെന്നു കോടതി

കൊല്ലം: പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നു മറവുചെയ്ത കേസില്‍ മാതാവ് കുറ്റക്കാരിയാണെന്നു കൊല്ലം മൂന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി (വഖഫ്) എം. നന്ദകുമാര്‍ കണെ്ടത്തി. ശിക്ഷ ബുധനാഴ്ച വിധിക്കും. 2012 ഡിസംബര്‍ 28നു പുത്തൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ആനക്കോട്ടൂരിലായിരുന്നു സംഭവം.

വിവാഹിതയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ പ്രതി മഞ്ജു അഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങികഴിഞ്ഞുവരികയായിരുന്നു. അവിഹിത ഗര്‍ഭം ധരിച്ച മഞ്ജു 2012 ഡിസംബര്‍ 28നു രാത്രി 9.30നു പ്രസവിച്ചു. തുടര്‍ന്നു കുഞ്ഞിന്റെ ജനനം മറച്ചുവയ്ക്കണം എന്ന ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. പ്രതി താമസിച്ചുവന്ന നെടുവത്തൂര്‍ ആനക്കോട്ടൂര്‍ മഞ്ജു സദനത്തിലാണു പ്രസവിച്ചത്. വീടിനു സമീപത്തെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കാറുള്ള കുഴിയില്‍ കൊലചെയ്തു മറവുചെയ്ത നിലയിലാണു കുഞ്ഞിനെ കണെ്ടത്തിയത്.

കശുവണ്ടിത്തൊഴിലാളിയായിരുന്ന മഞ്ജു പ്രസവിച്ച ദിവസം പകലും പിറ്റേദിവസവും ജോലിക്കുപോയി. പ്രസവിച്ചതിനു പിറ്റേന്നു ജോലിക്കുപോയ മഞ്ജുവിന്റെ വയറിന്റെ വലിപ്പം കുറഞ്ഞിരിക്കുന്നതും ക്ഷീണിതയായിരിക്കുന്നതും കണ്്ടു മറ്റു തൊഴിലാളികള്‍ ചോദ്യം ചെയ്തപ്പോഴാണു കാര്യം പുറത്തായത്.

ഉടനെ മഞ്ജുവിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ജുവിനെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ കുണ്ടറ സ്വദേശിക്കു രണ്ടുലക്ഷം രൂപയ്ക്കു വിറ്റു എന്നുപറഞ്ഞു. കൊട്ടാരക്കര പോലിസ് വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണെ്ടത്തി.

Keywords: Kerala, Kollam,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages