വലിയപറമ്പില്‍ യുഡിഎഫ് വിട്ടു മല്‍സരിക്കാന്‍ ലീഗ് തീരുമാനം - Malabarflash

Like On Facebook

test banner

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 10, 2015

വലിയപറമ്പില്‍ യുഡിഎഫ് വിട്ടു മല്‍സരിക്കാന്‍ ലീഗ് തീരുമാനം

malabarflash.com
തൃക്കരിപ്പൂര്‍: (www.malabarflash.com)വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ വാര്‍ഡില്‍ കോണ്‍ഗ്രസിനെ തള്ളി തനിച്ചു മല്‍സരിക്കാന്‍ മുസ്‌ലിം ലീഗ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്തുതല മുസ്‌ലിം ലീഗ് നേതൃത്വത്തിന്റേതാണ് ഈ തീരുമാനം. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണു മാടക്കാല്‍. കോണ്‍ഗ്രസ് അംഗമായിരുന്ന മെട്ടല്‍ ബേബി കൂറുമാറിയതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതാണു തിരഞ്ഞെടുപ്പിനു കാരണം.

ബേബിയുടെ കൂറുമാറ്റംമൂലം യുഡിഎഫ് ഭരണം തകരുകയും സിപിഎം ഭരണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് പദവി സംബന്ധിച്ചുള്ള തര്‍ക്കമാണു ബേബിയുടെ കൂറുമാറ്റത്തിനിടയാക്കിയത്. 13 അംഗ ഭരണസമിതിയില്‍ ഇരുഭാഗത്തും ഇപ്പോള്‍ തുല്യ അംഗബലമാണ്. കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്ന വാദം ഉയര്‍ത്തിയാണു തനിച്ചു മല്‍സരിക്കാന്‍ മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തോട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുള്ള അമര്‍ഷം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഈ സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് മല്‍സരിക്കുകയാണ് ഉത്തമമെന്നും ഇവര്‍ ചൂണ്ടികാട്ടി. മാത്രമല്ല മുസ്‌ലിം ലീഗ് മല്‍സരിച്ചുവന്ന ഈ സീറ്റ് കോണ്‍ഗ്രസിനു വിട്ടുനല്‍കിയതായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സീറ്റു വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ മുസ്‌ലിംലീഗ് ഏകപക്ഷീയ നിലപാട് എടുക്കുന്നതു മുന്നണിധാരണയ്ക്കു കടകവിരുദ്ധമാണെന്നു കോണ്‍ഗ്രസിന്റെ അഭിപ്രായം.

Keywords: Kasaragod, kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages