വെള്ളരിക്കുണ്ട്: (www.malabarflash.com) എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് പിടിയില്‍. ചിറ്റാരിക്കല്‍ സ്വദേശി സുനിലാ (43) ണ് അറസ്റ്റിലായത്. 2013 ലാണ് സംഭവം. മതാപിതാക്കളോടൊപ്പം വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്ന 13 കാരിയെ ക്വാര്‍ട്ടേഴ്‌സില്‍ ആളില്ലാത്ത സമയത്തും ടി.വി. കാണുമ്പോഴും മറ്റും പിതാവ് പീഡിപ്പിക്കുകയായിരുന്നു.
2014 ഡിസംബര്‍ 19 നാണ് സുനിലിനെതിരെ മകളുടെ പരാതിപ്രകാരം ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലും കുട്ടി പീഡനവിവരം അറിയിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനില്‍ ഒരു വീട്ടില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേഷും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
സുനിലിനെ ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment