കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് ആരും ബി.ജെ.പിയില്‍ പോയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം വിട്ട് നിരവധി പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന പ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകരില്‍ ഒരാളുടെ പേരുപോലും വെളിപ്പെടുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇതിലുള്ള ജാള്യം മറച്ചുവെക്കാനാണ് നേതാക്കളെയല്ല അനുഭാവികളെയാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി നേതൃത്വം പ്രസ്താവിക്കുന്നത്.
സി.പി.എം വിട്ട് നിരവധി പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന പ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. സി.പി.എം പ്രവര്‍ത്തകരില്‍ ഒരാളുടെ പേരുപോലും വെളിപ്പെടുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഇതിലുള്ള ജാള്യം മറച്ചുവെക്കാനാണ് നേതാക്കളെയല്ല അനുഭാവികളെയാണ് ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി നേതൃത്വം പ്രസ്താവിക്കുന്നത്.
സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി തങ്ങളുടെ കൂടെ വന്നുവെന്ന് പ്രസ്താവിച്ച് അവതരിപ്പിച്ചത് ആര്‍.എസ്.എസിന്‍െറ സജീവ പ്രവര്‍ത്തകനെയായിരുന്നു. നേതൃത്വത്തെയാണ് ആക്രമിക്കാനുദ്ദേശിക്കുന്നതെന്ന ബി.ജെ.പി നേതൃത്വത്തിന്‍െറ പ്രസ്താവന ഗൗരവത്തോടെ അധികാരികള്‍ കാണണം. ഈ തീരുമാനം നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് സി.പി.എം കൂവേരി ലോക്കല്‍ സെക്രട്ടറി കെ.വി. രാഘവന്‍െറ വീടിനുനേരെ നടത്തിയ ആക്രമണവും മുഴക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗം കാരായി ശ്രീധരനുനേരെ നടത്തിയ ആക്രമണവും സൂചിപ്പിക്കുന്നത്.
ആര്‍.എസ്.എസിനൊപ്പം ന്യൂനപക്ഷ വര്‍ഗീയ ശക്തികളും ഇടതുപക്ഷ ശക്തികളെ കടന്നാക്രമിക്കുകയാണ്. തലശ്ശേരിയില്‍ ബാലസംഘം നേതാവ് എന്‍.കെ. ഹസനുനേരെ മുഖംമൂടി ധരിച്ച് കാമ്പസ് ഫ്രണ്ടും ലീഗും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. എന്‍.ഡി.എഫും മുസ്ലിംലീഗും ചേര്‍ന്ന് സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കുനേരെ നടത്തിയ ആക്രമണങ്ങളും ഇതിന്‍െറ ഭാഗമാണ് -ജയരാജന്‍ പറഞ്ഞു.
ജന്മാഷ്ടമി നാളില്‍ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും മറ്റു പരിപാടികളും നടക്കാറുണ്ട്. എന്നാല്‍, ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ ഭക്തിയെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴച്ച് നടത്തുന്ന ശോഭായാത്ര എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എം. പ്രകാശന്‍ മാസ്റ്റര്‍, ഒ.വി. നാരായണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment