കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തിറങ്ങണമെന്ന് നടന്‍ മമ്മൂട്ടി. ആഭ്യന്തര- ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘സേഫ് കാമ്പസ് ക്ളീന്‍ കാമ്പസ്’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പ്രഖ്യാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗതതടസ്സം സൃഷ്ടിച്ചോ സെക്രട്ടേറിയറ്റ് ഉപരോധിച്ചോ അല്ല, പ്രചാരണ സമരമാണ് ലഹരിക്കെതിരെ നടത്തേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തില്‍ എറണാകുളം നഗരത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ലഹരി ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നത് ജില്ലക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇത്തവണത്തെ സ്കൂള്‍ കലോത്സവങ്ങളില്‍ പ്രധാനപ്പെട്ട മത്സരയിനമായി സേഫ് കാമ്പസ്, ക്ളീന്‍ കാമ്പസ് ആശയം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ വരെ 19,629 റെയ്ഡുകള്‍ പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്ന് നടത്തി. 3567 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3442 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ചടങ്ങില്‍ മമ്മൂട്ടിയെ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി അദ്ദേഹം പ്രഖ്യാപിച്ചു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.ജി.പി കെ. പത്മകുമാര്‍ പദ്ധതി വിശദീകരിച്ചു.
സംസ്ഥാനത്ത് ലഹരിസംബന്ധമായ രോഗങ്ങള്‍ക്ക് 545 കോടിയോളം വര്‍ഷം ചിലവിടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഹൈബി ഈഡന്‍ എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Keywords: Mammutty, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment